ഓപ്പറേഷൻ തൂഫാൻ 2.0

September 29, 2026

ലഹരിക്കെതിരെ ജനസേനയുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്: 'ഓപ്പറേഷൻ തൂഫാൻ 2.0' ബ്ലോക്ക് തല ഉദ്ഘാടനം സെപ്റ്റംബർ 28-ന് നടത്തപ്പെട്ടു

ഇലന്തൂർ: ലഹരി മാഫിയയെ വേരോടെ അറുക്കാൻ കേരള പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ട കാമ്പെയ്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമാകുന്നു. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ സജീവ് ഭാസ്കർ നിർവ്വഹിച്ചു.

എന്താണ് ഓപ്പറേഷൻ തൂഫാൻ 2.0?

സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ വിതരണവും ഉപയോഗവും പൂർണ്ണമായി ഇല്ലാതാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച ജനകീയ പ്രതിരോധ പദ്ധതിയാണിത്. ഒന്നാം ഘട്ടത്തിൽ ശക്തമായ നിയമനടപടികളിലൂടെയും റെയ്ഡുകളിലൂടെയും ലഹരി വിതരണ ശൃംഖല തകർക്കാൻ സാധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ, ലഹരിയുടെ ഉപയോഗം കുറയ്ക്കുക, ജനകീയ ബോധവൽക്കരണം ശക്തമാക്കുക, ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുക എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

FLAG